K N PRASANTH
കാസർഗോഡ് ജില്ലയിലെ ഉദിനൂർ സ്വദേശി. അച്ഛൻ: എം.വി. നാരായണൻ, അമ്മ: ജാനകി. കഥാസമാഹാരമായ ആരാൻ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ പുരസ്കാരം, സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരം, മനോരാജ് കഥാപുരസ്കാരം എന്നിവ നേടി. മടിക്കൈ രാമചന്ദ്രൻ കഥാപുരസ്കാരം, ഡോ. പി.കെ. രാജൻ മെമ്മോറിയൽ സാഹിത്യപുരസ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: ദിവ്യ എ.കെ., മകൻ: ഇഷാൻ.